വ്യാഴാഴ്‌ച, ഫെബ്രുവരി 20, 2014

അവളിരുട്ട്

അവൾ അല്ലെങ്കില്‍ ഇരുട്ട്,
ആ ഇടനാഴി നീളെ തളർന്നു കിടക്കുന്നു.
ഒന്നനങ്ങാൻ പോലുമാകാതെ,
ആകെ കനത്ത് മരവിച്ച്.

രണ്ടുമൂന്നു റാന്തൽ വിളക്കുകൾ
ഭയപ്പെടുത്താതെ
ഒന്നു കണ്ണിറുക്കിക്കാട്ടിയല്ലേ
കടന്നു പോയതല്പം മുന്നേ.

പക്ഷേ,
ഒരു ടോർച്ചുവെട്ടം.
വന്നതും
അവളെ
അതിദയനീയമാം വിധം
ഇടത്തും വലത്തും തിരിച്ച്
ഞെരിച്ച്
ബലാത്സംഗം ചെയ്തതും
എത്ര പെട്ടെന്നായിരുന്നു

ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

ഒറ്റ്

ഒറ്റ‐
യായതുകൊണ്ടു മാത്രമാണയാൾ
ഒറ്റു‐
കാരനായത്.

ഒറ്റിനും
ഒറ്റയ്ക്കും
ഇടയിലുള്ള ഒട്ടധികമായ ദൂരം
അംഗുലമല്ല,
പണയപ്പെടുത്തിയ ലിംഗം കൊണ്ടും
വരിയിട്ട വാരിയെല്ലുകൊണ്ടും
അളന്നിട്ടു

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...