വ്യാഴാഴ്‌ച, ഏപ്രിൽ 10, 2014

മുന്നേറ്റങ്ങള്‍

നിശബ്ദതയുടെ ഒരു തണുപ്പൻ
പാതിരാത്രി വെളിച്ചത്തിന്
ഏകാന്തതയുടെ കുളിരടയാളം എന്നോ
ശ്മശാനത്തിലെ ഉറക്കുപാട്ടെന്നോ പേരിടുക.

എന്നിട്ട്,
നിലയ്ക്കാത്ത കുളമ്പടികളുമായി
ചെവിക്കല്ല് നാട്ടിയ
വൻകരാമുനമ്പുകളിൽ,
ഘോഷയാത്രകൾ നടത്തുക.
നിങ്ങൾ 

അലക്സാണ്ടാരെക്കാൾ വലിയ 
ചക്രവർത്തി ആകുന്നതും
നേപ്പോളിയനെക്കാൾ വലിയ 

ധീരനാകുന്നതും
ഈ നിമിഷത്തിലാണ്.

കസേര

വീഴാതെ താങ്ങിയും,
വലിച്ചേറിൽ പരിഭവിക്കാതെയും,
നടുതകർന്ന് നേടിയത്
പിന്നാമ്പുറത്തെ മൂലയാണല്ലേ,
അമ്മേ?

നാളെ

നീയെന്ന മരക്കമ്പിൽ
വരിഞ്ഞിട്ട ഞാനെന്ന
കയർതുമ്പിൽ, പുകഞ്ഞതാം
ജീവിതം ഞാത്തട്ടെ.

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...