ഞാനീ ഭൂമിയിലേക്ക് പിറവിയെടുത്തത് തന്നെ അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ അമ്മയുടെ ഉദരത്തില്‍ നിന്നെ പഠിച്ചു കൊണ്ടായിരുന്നു.വൈദ്യശാസ്ത്രം തെളിയിച്ച അഭിമന്യു ഇഫക്റ്റ് കൊണ്ടാകണം.നില നില്‍പ്പിനു വേണ്ടി അമ്മ ഈ നാട്യ ഗൃഹത്തില്‍ തകര്താടുന്നത് ഞാനും അറിഞ്ഞിരുന്നു.അഭിനയം കൊണ്ടെത്തിക്കുന്ന ഉത്തുംഗ ജീവിത രസികത്വങ്ങളാകണം,എന്നെയും ഉത്തമനായൊരു അഭിനേതാവാക്കി മാറ്റി.നാടകത്തിലും സിനിമയിലുമല്ല,മറിച്ചു അനന്തമെന്നു കൊതിക്കാന്‍ മനസ്സ് വെമ്പുന്ന ,സ്ഥൂലമെന്നു അഹംകരിക്കുന്ന ഈ സൂക്ഷ്മ ജീവിതത്തില്‍...
ഭൂമിയില്‍ പിറന്നുവീണ നിമിഷം ഞാന്‍ കരഞ്ഞത്,രംഗബോധം നിശ്ശേഷമില്ലാത്ത ഒരുവന്റെ അഭിനയം മാത്രമായിരുന്നുവോ?അന്ന് മരണ ഗൃഹത്തില്‍ കൈകാലിട്ടടിച്ചു പൊട്ടിച്ചിരിച്ചതും അവനായിരിക്കണം.നിഷ്കളങ്കത്വതിലുപരി സന്തോഷത്തിലും സന്താപത്തിലും പല്ലിളിച്ചു ചിരിക്കാന്‍ മാത്രം വിധിക്കപ്പെട്ട ,നിസ്സഹായതയുടെ കോമാളിത്തരങ്ങള്‍ മാത്രം കൈമുതലായുള്ള,എന്നിലെ ആ അസ്സല്‍ കോമാളി.ഒന്നാം ക്ലാസിന്റെ മതില്കെട്ടിനകത്തു പുത്തന്‍ ലോകത്തിന്റെ അനുഭൂതികളില്‍ ആർത്തുല്ലസിക്കാനായി തുള്ളിതുളുംബുന്ന മനസിനെയും പേറി ,ഇളകുന്ന മരബെഞ്ചിലിരുന്നു ചുറ്റും നോക്കി, സമപ്രായക്കാരന്റെ കണ്ണീരു കണ്ടു വാവിട്ടു കരഞ്ഞതും എന്റെ അഭിനയമായിരുന്നില്ലേ? പാദവാർഷിക പരീക്ഷയില്‍ 25 ഇല്‍ 25 ഉം കിട്ടിയപ്പോള്‍,അക്ഷരമറിയാത്ത സഹപാഠിയെ ആശ്വസിപ്പിച്ചപ്പോള്‍ ,അകത്തൊളിപ്പിച്ച വിജയശ്രീലളിതന്റെ ആശ്വാസവും അഹങ്കാരവും പരിഹാസവും സന്തോഷവും പുറത്തു വരാതിരുന്നത് ആ അഭിനയത്തിന്റെ മികവു കൊണ്ട് തന്നെ ആകണം...
താല്പര്യമില്ലാതിരുന്നിട്ടും സക്കീര്‍ മാഷിന്റെ സാമൂഹ്യശാസ്ത്രം ക്ലാസില്‍,ഉറക്കം വന്ന കണ്ണിനെയും,തളര്‍ന്നു തൂങ്ങിയ കഴുത്തിനെയും അപാരമായ ശ്രദ്ധയോടെ ഉയര്‍ത്തി നിര്‍ത്തിയത്,മാഷിനെ കയ്യിലെടുക്കാനുള്ള ഗൂഡ തന്ത്രത്തിന്റെ പ്രകടമായ അവതരണമായിരുന്നു എന്നും ഉറപ്പ്.ഇതെല്ലാം ഇന്നലെയുടെ ഏടുകളാണ് .യുഗാന്തരങ്ങളായി പാലിച്ചു പോന്ന അഭിനയങ്ങളെല്ലാം തന്നെ ഈ ഇന്നലെകളില്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സത്തയുടെ പ്രകടനങ്ങളായിരുന്നു .
ജീവിതം അഭിനയമാക്കി അഭിമാനത്തെയും ആവരനങ്ങളെയും അതിലെ അങ്കങ്ങളാക്കിയപ്പോള്‍ നീ മാന്യനായി,പക്ഷെ ആ അഭിനയത്തെ ജീവിതമാക്കി ,അനാവൃതത്വതെ ജീവിത ചര്യയാക്കിയപ്പോള്‍,അരവയരിനു വിശപ്പടക്കാന്‍ അധ്വാനിച്ചവല്‍ വേശ്യയായി.അരിയുടെ വേവ് നോക്കാന്‍ പോലും ശക്തിയില്ലാത്ത,നാഗരികത കാണാം വെയ്പ്പിച്ച ജിഹ്വയുമായി,പാശ്ചാത്യ സംസ്കൃതി നമ്മുടെ അഭിനയചാതുരിക്ക് മാറ്റ് കൂട്ടുകയായിരുന്നു.പഠിപ്പിക്കാന്‍ ചെന്ന ഗുരുനാഥന്‍ 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പിടഞ്ഞു തീര്‍ന്നപ്പോഴും,ഒരു അധ്യാപകന്‍റെ മഹത് ഹസ്തങ്ങള്‍ ഈ വര്‍ഷം അരിഞ്ഞ് വീണപ്പോഴും ചില തല്പര കക്ഷികളുടെ രംഗ കേളികളായിരുന്നു അരങ്ങു വാണത്.ജയകൃഷ്ണനായാലും ജോസഫായാലും ഇവിടെ അരിഞ്ഞ് വീഴ്തപ്പെട്ടത് പരിഷ്കൃത നാട്യങ്ങള്‍ക്ക് മുന്‍പില്‍ ഇവര്‍ മുഖം തിരിച്ചത് കൊണ്ടല്ലേ? പച്ചയായി ദൈവങ്ങളുടെ നഗ്നത വിളിച്ചു പറഞ്ഞ എം എഫ് ഹുസൈന്‍ നാട് കടത്തപ്പെട്ടതും ഇത് കൊണ്ടൊക്കെതന്നെയാകണം...ഇവിടെയെല്ലാം അഭിനയത്തിന്റെ ജഡ്ജ്മെൻറ് നടത്തിയത് രാഷ്ട്രീയവും മതവുമാണ്.കവി പറഞ്ഞത് പോലെ,അവരുടെ കണ്ണുകളില്‍ ഇവരെല്ലാം തികച്ചും മോശക്കാര്‍ തന്നെ...
"നീ എത്ര മാത്രം നന്നായി നടനം നടത്തുന്നുവോ,ഈ സാമൂഹികക്രമത്തിന്റെ മഹനീയത കൊണ്ട് നീ അത്ര മാത്രം വിജയിയാകും അല്ലെങ്കില്‍ മരണാശ്ലേഷിതനും "
എങ്കിലും ഓര്‍ക്കുക,നീയെന്ന സത്തയെ പണയം വെച്ച് കൊണ്ട് വരേണ്യതയെ വാരി പുല്കിയാല്‍,ഇല്ലാതാകുന്നത് നീ തന്നെയാകും....അഭിനയമില്ലാതെ ജീവിച്ചു,ജൂലിയസ് സീസര്‍ പറഞ്ഞത് പോലെ,ധീരനായി,ഒരിക്കല്‍ മാത്രം മരിക്കുക....
വര്‍ണനാസാഹിത്യത്തിന്റെ അതിപ്രസരമുണ്ട് എന്ന അഭിപ്രായമുണ്ടെങ്കിലും രചന ഇഷ്ടപ്പെട്ടു. പറഞ്ഞതെല്ലാം സത്യം തന്നെ.ഒരു ചെറിയ കാര്യത്തില്‍ വിയോജിക്കുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയത് അദ്ധേഹം പരിഷ്കൃതനാട്യങ്ങള്‍ക്കെതിരെ മുഖം തിരിച്ചത് കൊണ്ടല്ല.
മറുപടിഇല്ലാതാക്കൂഓലപ്പടക്കമേ ...തീര്‍ച്ചയായും അംഗീകരിക്കുന്നു അഭിപ്രായത്തെ...ഒരു പക്ഷെ പരിഷ്കൃത നാട്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചത് കൊണ്ട് തന്നെ അല്ലെ അദ്ദേഹത്തിന്റെ കൈ വെട്ടാന്‍ അവര്‍ തുനിഞ്ഞിറങ്ങിയത്...,ഒട്ടും മറയില്ലാതെ ഒരു ചോദ്യം ചോദിച്ചതല്ലേ ഇതിനെല്ലാം നിദാനം...ഇതാണ് കേട്ടോ ഞാന്‍ ഉദ്ദേശിച്ചത്.....
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്
മറുപടിഇല്ലാതാക്കൂഅങ്ങനെയാണൊ.,?
മറുപടിഇല്ലാതാക്കൂഅങ്ങനെയാണൊ.,?
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ