മരമറകൾ
ഒളിയിടങ്ങളാണ്.
വളർച്ച മതിവരാത്ത
താവളസീമകൾ.
മകുട ധാരികൾ,
മാന്ത്രികപ്പെരുമ കൊണ്ടിടം
ഹരിതാഭ വീശുവോർ
ശിഥിലശാഖികൾ.
മരമറശിശിരത്തിൽ
തൊലിപൊളിച്ചു പൊന്തുകയാണ്,
ധനാധർമ്മയന്ത്രം ചമയ്ക്കുന്ന
ജ്യോതിഷപണ്ഡിതർ.
മാന്ത്രികപ്പെരുമ കൊണ്ടിടം
ഹരിതാഭ വീശുവോർ
ശിഥിലശാഖികൾ.
മരമറശിശിരത്തിൽ
തൊലിപൊളിച്ചു പൊന്തുകയാണ്,
ധനാധർമ്മയന്ത്രം ചമയ്ക്കുന്ന
ജ്യോതിഷപണ്ഡിതർ.
മകുടധാരികൾ
മാന്ത്രികപ്പെരുമ കൊണ്ടിടം
ശിഥിലമാക്കുവോർ
ഭ്രമിതമാനുഷർ.
ത്വരിതസഞ്ചാരങ്ങളിൽ
ഇടവെളിച്ചങ്ങൾക്കായ്
മരവിടവിൽ തല കൊരുത്തവർ
വിമതജീവികൾ;
മാന്ത്രികപ്പെരുമ കൊണ്ടിടം
ശിഥിലമാക്കുവോർ
ഭ്രമിതമാനുഷർ.
ത്വരിതസഞ്ചാരങ്ങളിൽ
ഇടവെളിച്ചങ്ങൾക്കായ്
മരവിടവിൽ തല കൊരുത്തവർ
വിമതജീവികൾ;
കബന്ധക്കൊട്ടാരക്കെട്ടിലെ
പട്ടികനീളങ്ങളായ്,
കല്ലാണിപ്പാച്ചിലിന്റെ
കൊടും നീറ്റലൊതുക്കുന്നു.
പുറംകാഴ്ചയിൽ
മരമറകൾ വളരുകയാണ്:
തലയെടുപ്പിലും,
വൃത്തവ്യാപ്തിയിലും;
പട്ടികനീളങ്ങളായ്,
കല്ലാണിപ്പാച്ചിലിന്റെ
കൊടും നീറ്റലൊതുക്കുന്നു.
പുറംകാഴ്ചയിൽ
മരമറകൾ വളരുകയാണ്:
തലയെടുപ്പിലും,
വൃത്തവ്യാപ്തിയിലും;
ഒപ്പമുൾക്കാറ്റുവീഴ്ചയും
തണ്ടുതുരപ്പനും
മാടനും മറുതയും
ചാത്തനും ചാമുണ്ഡിയും.
തണ്ടുതുരപ്പനും
മാടനും മറുതയും
ചാത്തനും ചാമുണ്ഡിയും.

ഹാ... ആളു വിചാരിച്ച പോലല്ല... നല്ല വരികൾ...
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ട് കെട്ടോ
നന്ദി സുമേഷേട്ടാ....
ഇല്ലാതാക്കൂ>>>>കബന്ധക്കൊട്ടാരക്കെട്ടിലെ
മറുപടിഇല്ലാതാക്കൂപട്ടികനീളങ്ങളായ്,
കല്ലാണിപ്പാച്ചിലിന്റെ
കൊടും നീറ്റലൊതുക്കുന്നു.<<<<<
ഈ കല്ലാണിപ്പാച്ചിൽ എന്താണെന്ന് മനസിലായില്ല..!
കബന്ധങ്ങൾ കൊണ്ടുണ്ടാക്കിയ കൊട്ടാരമാണ്.അതിൽ കബന്ധങ്ങളെല്ലാം തളച്ചിരിയ്ക്കുന്നത് കല്ലാണികൾ കൊണ്ടാണ്.(കല്ലിന്റെ ആണി.) ആ കല്ലാണികൾ ഉള്ളിലൂടെ പായുമ്പോളുള്ള നീറ്റൽ.
ഇല്ലാതാക്കൂമരമറകള് വളരട്ടെ....ഒരു മറ വേണമല്ലോ.
മറുപടിഇല്ലാതാക്കൂഭൂമിതമാനുഷര് എന്ന വാക്കിനര്ത്ഥമുണ്ടോ? “ഭൂമിജമാനുഷര്“ എന്ന് വേണമെങ്കില്‍ പ്രയോഗിക്കാം. പഴയമലയാളത്തിലൊന്നും ഭൂമിതം എന്ന് വാക്ക് കണ്ടിട്ടില്ല
അജിത് സർ...
ഇല്ലാതാക്കൂഭൂമിതമാനുഷർ എന്നല്ല എഴുതിയിരിയ്ക്കുന്നത്... ഭ്രമിതമാനുഷർ എന്നാണ്.(bhramitha)
ഭ്രമണം ചെയ്യുന്ന,അലഞ്ഞ് തിരിയുക എന്നൊക്കെ അർത്ഥം...
കവിത നന്നായി ,പക്ഷെ മാടനും മറുതയും ഒക്കെ വളരുന്നുണ്ടോ ?അതിനേക്കാള്‍ എത്രയോ വലിയ മറുതകള് വേറെ ഉണ്ട് ?
മറുപടിഇല്ലാതാക്കൂനന്ദി സിയാഫ്ക്കാ.....
ഇല്ലാതാക്കൂമാടനിലും മറുതയിലും എല്ലാവരെയും കാണാൻ ശ്രമിയ്ക്കൂ....
ത്വരിതസഞ്ചാരങ്ങളിൽ
മറുപടിഇല്ലാതാക്കൂഇടവെളിച്ചങ്ങൾക്കായ്
അതെ.....
ഇല്ലാതാക്കൂകവിത ഇഷ്ടായി ട്ടോ ..
മറുപടിഇല്ലാതാക്കൂതണ്ടുതുരപ്പനും
മാടനും മറുതയും
ചാത്തനും ചാമുണ്ഡിയും എല്ലാം ഉണ്ടല്ലോ രഞ്ജിത്തേ...:)
ഒളിക്കുവാന്‍ മരമറകള്‍ ....... കൊതിപ്പിക്കുന്ന വരികള്‍ :) ആശംസകള്‍ കേട്ടോ
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂവായിച്ചു.....
മറുപടിഇല്ലാതാക്കൂചില കവിതകൾക്ക് അഭിപ്രായമെഴുതുന്നത് ഒരു ഏച്ചുകെട്ടലാണ്.