ആളുകളുടെ പുറകിൽ
പുഞ്ചിരിച്ച്,
ആർത്തുകരഞ്ഞ്,
ആർത്തുകരഞ്ഞ്,
നിസ്സംഗതയുടെ പരകോടിയിൽ നിന്ന്,
പുരാണം ഉരുക്കഴിയ്ക്കുന്ന
പ്രൗഢഗംഭീരശില്പങ്ങൾ.
പുരാണം ഉരുക്കഴിയ്ക്കുന്ന
പ്രൗഢഗംഭീരശില്പങ്ങൾ.
അരികുപൊടിഞ്ഞ മണൽക്കല്ലിലൂടെ
ചരിത്രം ഊതിപ്പറപ്പിയ്ക്കുന്ന,
ചരിത്രം ഊതിപ്പറപ്പിയ്ക്കുന്ന,
ഭാവനയ്ക്ക് അതിരുകുറ്റി കൽപ്പിച്ചിരുന്ന
രാജാങ്കണങ്ങൾ.
ചിലപ്പോഴാകട്ടെ
തലയിലെ അലങ്കാരത്തൊപ്പിയ്ക്ക്,
അരികിലോ അകത്തോ ഉള്ള വിഖ്യാത പ്രതിഭയ്ക്ക്,
രാജാങ്കണങ്ങൾ.
ചിലപ്പോഴാകട്ടെ
തലയിലെ അലങ്കാരത്തൊപ്പിയ്ക്ക്,
അരികിലോ അകത്തോ ഉള്ള വിഖ്യാത പ്രതിഭയ്ക്ക്,
ധരിച്ച വേഷവിശേഷത്തിന്
ഒക്കെയാകും പ്രാധാന്യം.
ചിലപ്പോൾ
പരീക്ഷാഹാൾടിക്കറ്റിലെ
3.5 X 4.5 cm ചതുരക്കളത്തിൽ
വരാനിരിയ്ക്കുന്ന അക്ഷരാങ്കമോർത്ത്
ഭയന്ന് വിറച്ചിരിയ്ക്കും.
ഒക്കെയാകും പ്രാധാന്യം.
ചിലപ്പോൾ
പരീക്ഷാഹാൾടിക്കറ്റിലെ
3.5 X 4.5 cm ചതുരക്കളത്തിൽ
വരാനിരിയ്ക്കുന്ന അക്ഷരാങ്കമോർത്ത്
ഭയന്ന് വിറച്ചിരിയ്ക്കും.
മറ്റൊരിയ്ക്കൽ
പറിച്ചുനടലിന്റെ മുദ്ര പതിയാൻ
പറിച്ചുനടലിന്റെ മുദ്ര പതിയാൻ
വേദനയിരമ്പുന്ന
അറുത്ത തലയായി
പാസ്പോർട്ടിൽ.
അറുത്ത തലയായി
പാസ്പോർട്ടിൽ.
അല്ലെങ്കിൽ
ലൈക്ക് ശൈലങ്ങളേറുവാൻ,
മുഖദേഹാലങ്കാരധാരാളിത്തത്തിൽ
സോഷ്യൽ നെറ്റ് വർക്കുകളിൽ,
മെയിൽ ഇൻബോക്സുകളിൽ.
ഇടയ്ക്ക്,
ചിത്രവിശാരദരുടെ,
വടിവൊത്ത ഫ്രെയ്മുകൾക്കും
ക്യാമറാ ആംഗിളുകൾക്കും
മനുഷ്യഛായ നൽകാൻ,
പ്രദർശനയന്ത്രമായി.
ഒരിയ്ക്കൽ പോലും
തനത് പകർപ്പെടുക്കപ്പെടാതെ,
ഒടുക്കം
ചരമപേജിലെ
1"X 2" കോളത്തിൽ.
മുഖദേഹാലങ്കാരധാരാളിത്തത്തിൽ
സോഷ്യൽ നെറ്റ് വർക്കുകളിൽ,
മെയിൽ ഇൻബോക്സുകളിൽ.
ഇടയ്ക്ക്,
ചിത്രവിശാരദരുടെ,
വടിവൊത്ത ഫ്രെയ്മുകൾക്കും
ക്യാമറാ ആംഗിളുകൾക്കും
മനുഷ്യഛായ നൽകാൻ,
പ്രദർശനയന്ത്രമായി.
ഒരിയ്ക്കൽ പോലും
തനത് പകർപ്പെടുക്കപ്പെടാതെ,
ഒടുക്കം
ചരമപേജിലെ
1"X 2" കോളത്തിൽ.

ശ്രമപ്പെട്ടു വരച്ചു ഒടുവില്‍ അരികു മിനുക്കുമ്പോള്‍ കൈ തട്ടി വര്‍ണ്ണങ്ങള്‍ പരന്നൊഴുകി വികൃതമായതാണെന്‍ ജീവചിത്രം..
മറുപടിഇല്ലാതാക്കൂ"ഒരിയ്ക്കൽ പോലും
മറുപടിഇല്ലാതാക്കൂതനത് പകർപ്പെടുക്കപ്പെടാതെ,
ഒടുക്കം
ചരമപേജിലെ
1"X 2" കോളത്തിൽ."
അര്‍ത്ഥം നിറഞ്ഞ വരികള്‍.,.
ആശംസകള്‍
3.5 X 4.5 cm ചതുരക്കളത്തിൽ
മറുപടിഇല്ലാതാക്കൂ1"X 2" കോളത്തിൽ.
കവിതകൾക്ക് അന്യമായ വസ്തുനിഷ്ഠതക്ക് പ്രാധാന്യം നൽകുന്ന ഗണിതഭാഷ ഉപയോഗിച്ചുള്ള ധീരമായൊരു പരീക്ഷണം കൂടി ഇവിടെ വായിക്കാനാവുന്നു.
വ്യത്യസ്ഥമായ ഈ കവിതയ്ക്ക് ആശംസകള്‍ !
മറുപടിഇല്ലാതാക്കൂചോദിക്കാന് മറന്നു .. ഒടുവിലെടുത്ത ഫോട്ടോയുടെ ഒരു കോപ്പി കൊടുക്കുമോ ? :)
ഒരിയ്ക്കൽ പോലും
മറുപടിഇല്ലാതാക്കൂതനത് പകർപ്പെടുക്കപ്പെടാതെ,
ഒടുക്കം
ചരമപേജിലെ
1"X 2" കോളത്തിൽ.
മരണത്തിന്റെ കാര്യം പറഞ്ഞു രാവിലെ തന്നെ പേടിപ്പിക്കുന്നോ !! ജ്ഞാനപ്പാനയുടെ ഒരു ന്യൂ ജെനെരേശന്‍ വേര്‍ഷന്‍ പോലെ തോന്നി. ഇങ്ങനെ സിമ്പിള്‍ ആയി എനിക്കൊക്കെ മനസ്സിലാകുന്ന രീതിയിലുള്ള കവിതകള്‍ എഴുതിക്കൂടെ കുട്ടീ !! ആശംസകള്‍ !
കൊള്ളാം കേട്ടോ ,തനിമയുള്ള ഭാഷ എനിക്കിഷ്ടായി
മറുപടിഇല്ലാതാക്കൂആത്മാവ് പകര്‍ത്തപ്പെടാതെ ഒടുവില്‍ ..
മറുപടിഇല്ലാതാക്കൂഈ കവിതയില്‍ എന്തൊക്കെയോ ഉണ്ട്..
1"X 2" കോളത്തിലേക്ക് വലിച്ചു ചുരുക്കപ്പെടും മുന്‍പ് എവിടെയെങ്കിലും അടയാളപ്പെടുത്താന്‍ ഉള്ള വെമ്പല്‍
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്
ആശംസകള്‍
http://admadalangal.blogspot.com/
പോകും വഴിയെ വിതറുക, നറുമണങ്ങള്‍..!
മറുപടിഇല്ലാതാക്കൂnice work
മറുപടിഇല്ലാതാക്കൂ