ചൊവ്വാഴ്ച, ഡിസംബർ 25, 2012
നവോത്ഥാനം
കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ
മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ.
അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല
കത്തുന്ന വയറ്റിലേ,വിശപ്പിന്നാളലത്രേ.
ആകാശയാനങ്ങളിൽ,മാൻപെഴും ഹർമ്മ്യങ്ങളിൽ,
നഗര സന്യാസത്തിൻ പീതതാപസന്മാരിൽ
കാണുകില്ലന്നം തീണ്ടാ-തണയുന്നുടലുകൾ
കേൾക്കുകില്ലുന്നം തെറ്റി തെറിയ്ക്കുന്നാക്രന്ദനം.
ഉയന്ന വൃക്ഷങ്ങളിൽ,കാഴ്ചകളുടക്കുന്നൂ,
ഉടഞ്ഞ സ്വപ്നങ്ങളിൽ,കാൽതട്ടി മുറിയുന്നൂ.
വെളിപാടിൽ പുളയും കോമരപ്പിറവികൾ
തെളിയ്ക്കും വഴി പോകുന്നോരിന്നിൻ സിംഹഭാഗം.
നിങ്ങളെച്ചികയുക,പൊടി തൂത്തെഴുന്നേൽക്ക,
മുന്നേറ്റ വീഥികളിൽ,ഇരുട്ടെങ്ങാരായുക.
ലിഖിതപ്രമാണങ്ങൾ,ഉയരും പ്രസ്താവ്യങ്ങൾ,
തിട്ടമേ തെറ്റാണവ റദ്ദു ചെയ്തു ചിന്തിയ്ക്ക.
ജ്വാലാഗ്രം പോലെ രക്ത വർണ്ണത്തിൽ തിളങ്ങുന്ന
യുവതേ രാജാങ്കണം,സമര ദ്വീപാക്കുക.
സങ്കൽപ്പോദ്യാനം വിട്ട്,ഇരമ്പും കടലോളം
ഊക്കിൽ വന്നിടിയ്ക്കുക,കൊട്ടാരം തകർക്കുക.
കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ
മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ.
അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല
ഉണർവിന്നുൽക്കയായി പതിയ്ക്കും യുവജ്വാല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രാഗാക്ഷരങ്ങൾ
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ...
-
മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്ത...
കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ
മറുപടിഇല്ലാതാക്കൂമേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ.
അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല
ഉണർവിന്നുൽക്കയായി പതിയ്ക്കും യുവജ്വാല.
നന്നായി എഴുതി
ആശംസകള്‍
ഉണർവിന്നുൽക്കയായി പതിയ്ക്കും യുവജ്വാല.....
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
നവോത്ഥാനം നടക്കട്ടെ
മറുപടിഇല്ലാതാക്കൂസുഹൃത്ത് ഗോപന്കുമാര്‍ പറഞ്ഞത് ശരി ..
മറുപടിഇല്ലാതാക്കൂആകാശക്കിഴക്കിലേ
മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ.കാണുന്നു
കവിത വളരെ നന്നായി
നല്ല വരികൾ.. നല്ല ഭാഷ.. ആശംസകൾ..!!
മറുപടിഇല്ലാതാക്കൂ