ശനിയാഴ്ച, ജനുവരി 12, 2013
പെങ്ങൾചേർച്ച
വഴിയരികത്തെ
നരച്ച ചോക്കുചിത്രങ്ങളെന്നും,
ഇന്ദ്രപ്രസ്ഥത്തിന്റെ
നട്ടുച്ചവൈകൃതങ്ങളുടെ
പരിഛേദമായിരുന്നു.
പൊടിയിൽ മങ്ങിയടർന്ന
ചന്തം കെട്ട ചന്തകൾ.
പുരുഷന്റെ ഉള്ളുചീച്ചിലിൽ
പെണ്ണ്
ഉപകരണമാകന്ന തെരുവുകൾ.
മുന്നിടങ്ങളിലെ
കാഴ്ചയേറ്റങ്ങളിൽ,
നാട്യ-വെണ്മ നേട്ടങ്ങളിൽ,
പിൻപുറങ്ങളിൽ
ഇരവ് പൊന്തുകയായിരുന്നു.
കാട്ടുപന്നികൾ
മുള്ളു തൂത്ത കാട്ടിടവഴികളിൽ
തേറ്റ മൂർച്ചയാൽ
ചേർച്ചകൾ മുറിയ്ക്കുകയായിരുന്നു.
പെണ്ണെന്ന പെങ്ങൾ ചേർച്ചയെ.
സമത്വമണയാത്ത പെങ്ങൾ ചേർച്ചയെ.
പ്രതിജ്ഞ പറയുന്ന പെങ്ങൾ ചേർച്ചയെ.
ഞങ്ങൾ,
പെണ്ണും ആണുമല്ല,
കഠിനതാഡനങ്ങളിലും
ഉറയാതകന്ന് മാറുന്ന
ആണിയിട്ട
കൃത്രിമചേർച്ചകളല്ല.
പെങ്ങളാങ്ങള ചേർച്ചകൾ.
പച്ചമാനുഷച്ചേർച്ചകൾ.
തെരുവുതോറുമലയും,
തെരുവുകീറിയലറും,
മാനക്കോമരങ്ങളായുറയും,
ഞങ്ങൾ
പെങ്ങളാങ്ങളച്ചേർച്ചകൾ.
പച്ചമാനുഷച്ചേർച്ചകൾ.
മഴയിൽ ഈറച്ച വഴികൾ,
പഥികപാദങ്ങളിൽ
മൺചിത്രം ചമയ്ക്കുന്നൂ.
കാലിന്റെ
വ്രണിത നഗ്നതയിൽ
വേദനപ്പാച്ചിൽ.
ഉള്ളുനീറ്റുമൊരു
പെങ്ങൾ നഷ്ടം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രാഗാക്ഷരങ്ങൾ
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ...
-
മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്ത...
പൊടിയിൽ മങ്ങിയടർന്നചന്തം കെട്ട ചന്തകൾ.പുരുഷന്റെ ഉള്ളുചീച്ചിലിൽപെണ്ണ്ഉപകരണമാകന്ന തെരുവുകൾ.
മറുപടിഇല്ലാതാക്കൂകവിത നന്നായി
ശുഭാശംസകൾ....
മഴപോലെ സുഖമുള്ള വരികള്‍.
മറുപടിഇല്ലാതാക്കൂഉണ്ട്, ഉള്ളുനീറ്റി ഒരുപാട് പെങ്ങള് നഷ്ടങ്ങള്‍.
മറുപടിഇല്ലാതാക്കൂഒപ്പമുണ്ട് നീറുന്ന രോക്ഷവും. വെറുക്കപ്പെട്ടവരുടെ,ഈ വെറിയന്മാരുടെ സൃഷ്ടികര്‍മ്മങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്ന് കൈ കഴുകുന്ന, വരിയുടച്ച് ശിക്ഷിക്കണമെന്ന് കല്ലെറിയുന്ന സമൂഹ ധര്‍മ്മത്തിന്റെ കപട്യത്തത്തില്‍.
ഇത്രയായിട്ടും പുരുഷവര്‍ഗ്ഗത്തിലെ പകര്‍ച്ച വ്യാധി എന്നതിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ പോകാത്തതില്‍.
കൊടിയ ശിക്ഷകളില്‍ നീതിപുലരട്ടെ.സമൂഹനന്മ പുഷ്പ്പിക്കട്ടെ ..
രഞ്ജിത്ത്, കവിത കൊണ്ട മനസിനും കവിതക്കും സലാം.മോഹിപ്പിക്കുന്ന പറച്ചിലാണ് കവിതയുടെതെന്നുകൂടി ചേര്‍ക്കട്ടെ.
പച്ചമാനുഷച്ചേര്‍ച്ചകള്‍
മറുപടിഇല്ലാതാക്കൂഉള്ളുനീറ്റും വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്
വെറും കാട്ടു പന്നികളുടെ വിളയാട്ടം.......
മറുപടിഇല്ലാതാക്കൂ