അടുപ്പൊരു കടലാണ്.
കഞ്ഞിക്കലത്തിന്റെ
അടർന്ന വക്കുണ്ടാക്കുന്ന നദീമുഖത്ത്
കണ്ണീരുപ്പൊഴുകിച്ചേരും ഇടയ്ക്ക്.
വീട്ടിലെ
മർദ്ദവ്യതിയാനക്കാറ്റും,
ചടുല മർദ്ദനക്കാറ്റും
ആഞ്ഞു വീശുന്നത്ഇവിടെയാണ്.
അനന്തതയിലെ
ഘോരബാന്ധവങ്ങളുടെ കഥ
കടൽ പറയുമ്പോൾ,
മുക്കല്ലിടുക്കിലെ
ചാരബാന്ധവങ്ങളുടെ നിരർത്ഥകത
അടുപ്പ് പറയുന്നു.
സന്ധ്യാസൂര്യന്റെ വേർപാടിൽ,
കടൽ മുഖം കറുപ്പിയ്ക്കുമ്പോൾ,
കനൽസൂര്യന്മാരുടെ വേർപാടിൽ,
അടുപ്പ് പ്രതിഷേധക്കരി പുതക്കുന്നു.
ഇത്
കഥകളില്ലാത്ത,
കവിതയില്ലാത്ത,
പുകയുരഞ്ഞു
ചുമച്ചു തേയുന്ന,
കടലടുപ്പുകൾ.
കള്ളു നാറുന്ന
അമ്മനീറ്റലുകൾ.
കഞ്ഞിക്കലത്തിന്റെ
അടർന്ന വക്കുണ്ടാക്കുന്ന നദീമുഖത്ത്
കണ്ണീരുപ്പൊഴുകിച്ചേരും ഇടയ്ക്ക്.
വീട്ടിലെ
മർദ്ദവ്യതിയാനക്കാറ്റും,
ചടുല മർദ്ദനക്കാറ്റും
ആഞ്ഞു വീശുന്നത്ഇവിടെയാണ്.
അനന്തതയിലെ
ഘോരബാന്ധവങ്ങളുടെ കഥ
കടൽ പറയുമ്പോൾ,
മുക്കല്ലിടുക്കിലെ
ചാരബാന്ധവങ്ങളുടെ നിരർത്ഥകത
അടുപ്പ് പറയുന്നു.
സന്ധ്യാസൂര്യന്റെ വേർപാടിൽ,
കടൽ മുഖം കറുപ്പിയ്ക്കുമ്പോൾ,
കനൽസൂര്യന്മാരുടെ വേർപാടിൽ,
അടുപ്പ് പ്രതിഷേധക്കരി പുതക്കുന്നു.
ഇത്
കഥകളില്ലാത്ത,
കവിതയില്ലാത്ത,
പുകയുരഞ്ഞു
ചുമച്ചു തേയുന്ന,
കടലടുപ്പുകൾ.
കള്ളു നാറുന്ന
അമ്മനീറ്റലുകൾ.
അതെ, അടുപ്പൊരു കടലാണ്...
മറുപടിഇല്ലാതാക്കൂഅടുക്കള ഒരു പ്രപഞ്ചവും...
നല്ല കവിത തന്നെ... ആശംസകള്‍...,..
അനാദിയായ പ്രപഞ്ചവും, അതിന്റെ മാതാവും...
ഇല്ലാതാക്കൂഅമ്മനീറ്റലുകല്
മറുപടിഇല്ലാതാക്കൂകല്ലേറും നീറ്റവും...
ഇല്ലാതാക്കൂവ്രണമാകും നാറ്റമാകും
കടലടുപ്പിലെ വേവ്
മറുപടിഇല്ലാതാക്കൂവേവും കരിയും....
ഇല്ലാതാക്കൂഅനന്തതയിലെ
മറുപടിഇല്ലാതാക്കൂഘോരബാന്ധവങ്ങള്
മുക്കല്ലിടുക്കിലെ
ചാരബാന്ധവങ്ങള്‍
നന്നായിരിക്കുന്നു,അടുപ്പ് പറയുന്ന പൊള്ളുന്ന വാക്കുകള്‍
നന്ദി മമ്മദിക്കാ....
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅങ്ങനെ വരാൻ വകുപ്പില്ലല്ലോ... :P
ഇല്ലാതാക്കൂവയറു പൊത്തി ഏങ്ങിയേങ്ങിക്കരയുന്ന കണ്ണിലുമുണ്ട് രണ്ട് കടലുകൾ.!
മറുപടിഇല്ലാതാക്കൂകടലാണ് ചുറ്റും...ആഴമാണെങ്ങും....
ഇല്ലാതാക്കൂlike
മറുപടിഇല്ലാതാക്കൂലൈക്ക് സ്ക്വയർ... :)
ഇല്ലാതാക്കൂശക്തമായ ബിംബകൽപ്പനകൾ.....
മറുപടിഇല്ലാതാക്കൂനന്ദി മാഷേ...
ഇല്ലാതാക്കൂമനോഹരം !..
മറുപടിഇല്ലാതാക്കൂകടലിരമ്പുന്നു,
മറുപടിഇല്ലാതാക്കൂഅടുപ്പുവിറക്കുന്നു!
ആശംസകള്‍