വെള്ളിയാഴ്‌ച, നവംബർ 16, 2012
വിഭജനകാലത്ത് വിഭജിയ്ക്കപ്പെട്ട ഒരു വഴി.
കാലം നടന്നുതേഞ്ഞ് മിനുത്ത
ചെമ്മൺപ്രതലങ്ങളിൽ
ഭീമൻ ചക്രങ്ങളുടെ
ഹുങ്കാര ഘോഷയാത്രകൾ.
അടർന്ന വക്കുകളിലെ
പൊടിക്കുഞ്ഞുങ്ങൾ,
ഉറഞ്ഞ വഴിക്കെട്ടിൽ നിന്നൂരി
സ്വതന്ത്രവാനിലേയ്ക്ക്.
മഴയിൽ നനഞ്ഞഴിഞ്ഞ്
ചളിവെള്ളക്കെട്ടായി,
ധൂളി സാമ്രാജ്യത്തിന്റെ
ഐക്യസ്നാനങ്ങൾ.
ഭരണകേന്ദ്രങ്ങളിൽ
വിഭജനവായ്ത്താരി ചൊല്ലി,
കപടമിതവാദികൾ,
വക്രനേതൃത്വങ്ങൾ.
മതവിപ്ലവങ്ങളിൽ,
ചുവന്ന വീഥികൾ,
പാപക്കറ പുരണ്ട
പള്ളി-തിടപ്പള്ളികൾ.
ഭോഗതായമ്പക
പതികാലം മുഴക്കാത്ത
കിടപ്പറപ്പാതിരകൾ,
പൊള്ളും വിഭജനരാവുകൾ.
വഴിയിൽ വാതിൽ വന്നു.
കാരിരുമ്പിന്റെ പൂട്ടും പടുതയും
അത് തുറക്കപ്പെടാതെ,ഇരുപുറം-
വെളിച്ചം കടക്കാതെ കാത്തു.
തോൾചേർന്ന സ്നേഹങ്ങൾ
വാതിൽക്കൽ കൊന്നു തള്ളി,
ആർദ്രഹൃദയം ഇറുത്തുമാറ്റി,
ജനത ചായ് വ് തേടി.
മൺസിരാജാലത്തിൽ
വേരോടി മരം തിങ്ങി.
ഇലവീണുണങ്ങി,
ചരിത്രത്തിലെ മിനുപ്പോർത്ത്,
വിണ്ടടർന്ന് പഴംപാതകൾ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രാഗാക്ഷരങ്ങൾ
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പ...
-
ചരിത്രം നി ന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നും ഇരുകാലുമിറുത്തന്നെന്റെ പെറ്റമ്മയുടെ മാറില്‍ പല തുള്ളി വേദനച്ചാറൊഴിച്ച്, യന്ത്...
-
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...

തികച്ചും ആനുകാലിക പ്രസക്തം..
മറുപടിഇല്ലാതാക്കൂവാക്കുകൾ കടിച്ചാൽ പൊട്ടാത്തതായോ എന്ന് ചെറിയ സംശയം.. ചിലപ്പോ എനിക്ക് മാത്രമായിരിക്കും.. :))
വിഭജിക്കപ്പെട്ടശേഷം
മറുപടിഇല്ലാതാക്കൂതീക്കവിത ഏറെ ഇഷ്ടം
മറുപടിഇല്ലാതാക്കൂപക്ഷെ അവിടെ കമന്റ് ബോക്സ് ഇല്ല
കമന്റ് ബോക്സ് ചേർത്തു കേട്ടോ/
ഇല്ലാതാക്കൂ