ശനിയാഴ്‌ച, ഡിസംബർ 29, 2012
വിരാമം
ഇടവമഴ പോലെ നാം
ഒന്നിച്ചൊരേ മണ്ണില്‍
എത്ര നേരങ്ങളില്‍ പെയ്തിറങ്ങി.
വൃശ്ചികക്കാറ്റുപോല്‍
ആഞ്ഞൊട്ടി വീശി നാം
എത്ര കാലങ്ങളില്‍ സഞ്ചരിച്ചൂ.
ഇന്നെന്റെ കവിതയ്ക്കു താളഭംഗം...
ഇന്നെന്റെ ചിന്തകള്‍ക്കര്‍ത്ഥനഷ്ടം...
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.
ഞാന്‍മരത്തണലോടു
തലചേര്‍ത്തുറങ്ങിയ
പ്രണയലതയെന്തിനേ
കാറ്റില്‍ പറിഞ്ഞു പോയ്?
പുഷ്പങ്ങളെന്തിനേ
മഴയത്തൊലിച്ചു പോയ്?
നാട്ടുമാവിന്‍ ചുന,
നാടകരാവുകള്‍,
ഓര്‍മ്മപ്പെരുക്കങ്ങള്‍
നീറുന്നു നീറുന്നു
നീറിത്തെറിയ്ക്കുന്നു
നെഞ്ചകം പൊട്ടിയെന്‍
പ്രണയനദിയൊഴുകുന്നു.
വേനല്‍ത്തിളപ്പാണ്
ജലരേണുവില്ലാതെ
നദി ദാഹമെന്തെന്നറിഞ്ഞിടുന്നു.
തിങ്ങും വനസ്ഥലിയില്‍
ഈ മരുഭൂമിയില്‍
തിരയറ്റ തീരത്ത്,
ഏകനല്ലോമനേ ഞാനൊട്ടുമേ.
നിന്നോര്‍മ്മത്തരുക്കളില്‍
എന്നെ ഞാന്‍ ക്രൂശിച്ചു.
നിന്‍ സ്നേഹത്തിരയില്‍ ഞാന്‍
അകലുന്ന തീരമായ്.
അനുനിമിഷവും നിന്റെ
സ്മൃതികമ്പനങ്ങളില്‍
എന്‍ ജീവഭീമിയുലയട്ടെ.
തപ്തശൈലങ്ങളില്‍
ഓര്‍മ്മകള്‍ വേവിയ്ക്കാന്‍
ഒരു വിറകുകൊള്ളിയായെരിയട്ടെ ഞാന്‍.
ഇന്നെന്റെ കവിതയ്ക്കു താളഭംഗം,
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.
എങ്കിലുമോമനേ
അന്നൊരു മാര്‍ച്ചിന്റെ
അന്ത്യശ്യാമത്തിലെന്‍
നെഞ്ചകം കീറിപ്പകുത്തെടുത്തെന്തിനേ.....?
ഇന്നെന്റെ കവിതയ്ക്കു താളഭംഗം,
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രാഗാക്ഷരങ്ങൾ
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക...
-
ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ...
-
മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്ത...
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂകവിതയ്ക്ക് താളഭംഗം ഭവിക്കാതിരിക്കട്ടെ!
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു
നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസമേ .....
മറുപടിഇല്ലാതാക്കൂനല്ല കവിത.....
ശുഭാശംസകള്‍ ..............
കേട്ടത് ആദ്യം
മറുപടിഇല്ലാതാക്കൂവായിച്ചത് ഇപ്പോള്‍
നാട്ടുമാവിന്‍ ചുന,
മറുപടിഇല്ലാതാക്കൂനാടകരാവുകള്,
ഓര്‍മ്മപ്പെരുക്കങ്ങള്‍
നീറുന്നു നീറുന്നു...
കവിതയിലെ നീറുന്ന ഓര്‍മ്മപ്പെരുക്കങ്ങള്‍ വളരെ നന്നായെഴുതിയിട്ടുണ്ട് രഞ്ജിത്ത്
താങ്കൾ വളരെ അനുഗൃഹീതനാണ്. ഈ അനുഗ്രഹം നീറി നീറി അനേകം നല്ല കവിതകൾ പിറക്കട്ടേ എന്നാശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂ